കോഴിക്കോട്: ടൈൽ പാകുന്ന ജോലിക്കിടെ ടൈൽ കട്ടിംഗ് മെഷീൻ തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. കോഴിക്കോട് താമരശ്ശേരി കോരങ്ങാട് സ്വദേശി രാജൻ (52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കോരങ്ങാട്ടെ ഒരു സലൂണിൽ നിർമാണ ജോലിക്കിടെ വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്.
ടൈൽ കട്ട് ചെയ്യുന്നതിനിടെ മെഷീൻ കൈയിൽ നിന്ന് തെന്നിമാറി ഇരുകാലുകളിലും ആഴത്തിലുള്ള മുറിവ് സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ രാജനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു.





