Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മിനിമം ചാർജ് 50 രൂപയാക്കണം; ആവശ്യത്തിലുറച്ച് ഓട്ടോറിക്ഷാ തൊഴിലാളികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഓട്ടോറിക്ഷാ മിനിമം ചാർജ് 50 രൂപയാക്കണമെന്ന ആവശ്യവുമായി ഓട്ടോറിക്ഷാ തൊഴിലാളികൾ. ഇന്ധനവില തുടർച്ചയായി ഉയരുന്നതിനാൽ നിലവിലെ നിരക്കിൽ സർവീസ് നടത്തുന്നത് അസാധ്യമാണെന്ന് തൊഴിലാളികൾ പറയുന്നു.

നാല് വർഷത്തിലേറെയായി ചാർജ് പരിഷ്കരിച്ചിട്ടില്ലെന്നും അതിനാൽ വരുമാനത്തിൽ വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ചാർജ് വർധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മുമ്പേ ഓട്ടോ തൊഴിലാളികള്‍ പരാതി നൽകിയിരുന്നു.

സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് കളക്ടറേറ്റുകളിലേക്കാണ് മാര്‍ച്ച് നടത്തുക.

അതേസമയം, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതി വരുമാനത്തെ ബാധിച്ചുവെന്നും തൊഴിലാളികൾ ആരോപിക്കുന്നു.

Advertisement
WhiteswanTV Footer