Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാഫിർ സ്‌ക്രീൻഷോട്ട്; വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നു: ഷാഫി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ രംഗത്ത്. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് ഷാഫി പറമ്പിൽ. പരാതി നൽകിയ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ നിശ്ചയദാർഢ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു.

തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരായ നിയമപരമായ നടപടി ശരിയായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. “വ്യാജ പ്രചാരണങ്ങൾ ഉണ്ടാക്കി മറ്റുള്ളവർക്കെതിരെ ഉപയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇതിന് നിയമപരമായ തിരിച്ചടി ലഭിച്ചു,” എന്ന് ഷാഫി പറഞ്ഞു.

വടകരയുടെ മണ്ണിൽ വിഷം കലർത്താനുള്ള ശ്രമമായിരുന്നു നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ഒരു വ്യക്തിയുടെ മാത്രം ബുദ്ധിയിൽ നിന്നുണ്ടായതല്ലെന്നും പാർട്ടി നേതൃത്വത്തിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണൽ വിഷം കലർത്താനുള്ള ശ്രമം നടന്നുവെന്നും അത് തിരിച്ചറിഞ്ഞ് നീക്കം ചെയ്യപ്പെട്ടുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. ഡിവൈഎഫ്‌ഐക്ക് മറുപടിയായി, അറസ്റ്റിനും കേസിനും പിന്നിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer