Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്‌നാട്ടിൽ സഭാചട്ടം പഠിക്കാൻ പ്രത്യേക പരിശീലനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്‌നാട് നിയമസഭയിലെ പുതുമുഖ അംഗങ്ങൾക്കായി സഭാ നടപടികളും പെരുമാറ്റരീതികളും പഠിപ്പിക്കുന്ന പ്രത്യേക പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ കലൈവാണർ അരങ്കത്തിലാണ് പരിശീലന പരിപാടി ചൊവ്വാഴ്ച ആരംഭിച്ചത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പുതുമുഖ അംഗങ്ങൾക്കും സഭയിലെ പ്രവർത്തനരീതികൾ പരിചയപ്പെടുത്തുന്നതിനായാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. പരിശീലന പരിപാടി ടിവികെ നേതാവ് ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ ജെസിഡി പ്രഭാകർ പുതിയ ഭരണകൂടത്തെ “വിജയ് മാതൃകാ സർക്കാർ” എന്ന് വിശേഷിപ്പിച്ചു. തമിഴ്‌നാട് നിയമസഭയ്ക്ക് 100 വർഷത്തിലേറെ പഴക്കമുണ്ടെന്നും അതിന്റെ ഗൗരവം അംഗങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

18-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് പരിശീലനം നൽകുന്നത്. സഭയിൽ സംസാരിക്കുന്ന രീതി, ചോദ്യങ്ങൾ ഉന്നയിക്കൽ, നോട്ടീസ് സമർപ്പിക്കൽ, ധനകാര്യ ചർച്ചകൾ തുടങ്ങിയ വിഷയങ്ങളിൽ രണ്ട് ദിവസത്തെ പരിശീലനം നൽകും. മുൻ നിയമസഭാ സെക്രട്ടറിമാരും ഉദ്യോഗസ്ഥരുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സഭാ നടപടിക്രമങ്ങൾ പുതുമുഖങ്ങൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer