മുംബൈ: ശിവസേന ഉദ്ധവ് വിഭാഗം രാജ്യസഭ എംപി സഞ്ജയ് റാവത്ത് വിമത എംപിമാര്‍ക്കെതിരെ അസഭ്യവർഷം നടത്തി. പാര്‍ട്ടി വിടാന്‍ തീരുമാനിച്ചാല്‍ ആദ്യം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശേഷം വീണ്ടും ജനവിധി തേടണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ നിയന്ത്രണം വിട്ട നിലയില്‍ സംസാരിച്ച റാവത്ത്, മാധ്യമങ്ങള്‍ തന്റെ പരാമര്‍ശങ്ങള്‍ സെന്‍സര്‍ ചെയ്യരുതെന്നും ആവശ്യപ്പെട്ടു. പാര്‍ട്ടി വിടുന്നവര്‍ സത്യസന്ധതയില്ലാത്തവരാണെന്നും അദ്ദേഹം ആരോപിച്ചു എംപിമാരെ തെരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കഠിനപ്രയത്നം ഉണ്ടായിട്ടുണ്ടെന്നും അതിനെ വഞ്ചിക്കുന്നവര്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ചില എംപിമാര്‍ക്ക് 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി വിവരം ലഭിച്ചതായും അദ്ദേഹം ആരോപിച്ചു.
ഇതിനിടെ, കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ എല്ലാ എംപിമാരും പങ്കെടുത്തിരുന്നുവെന്നും, അവര്‍ പാര്‍ട്ടിയോടൊപ്പം തന്നെയാണെന്ന് സത്യം ചെയ്തിരുന്നുവെന്നും റാവത്ത് പറഞ്ഞു. ഈ വിഷയത്തില്‍ ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണ്‍ 18ന് ഡല്‍ഹിയിലെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ ശിവസേന ഉദ്ധവ് വിഭാഗം എംപിമാരുടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.






