Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

​ഗൾഫിലെ ലൈസൻസ് കൊണ്ട് ഇവിടെ ഡ്രൈവിങ് പറ്റുമോ? റദ്ദാക്കിയാൽ എന്ത് ചെയ്യും? ​ഗണേഷ് കുമാർ പറഞ്ഞതും യാഥാർത്ഥ്യവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യൻ ഡ്രൈവിങ് ലൈസൻസ് റദ്ദായാൽ ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ വാഹനം ഓടിക്കാൻ കഴിയുമോ? കഴിഞ്ഞ ദിവസം ഗൾഫിലെ ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുമെന്ന മുൻ മന്ത്രി കെബി ഗണേഷ്‌ കുമാറിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.

18 വയസ്സ് പൂർത്തിയാകുന്നതിനു മുൻപേ ഗണേഷ്‌ കുമാറിന് ലൈസൻസ് ലഭിച്ചതായി മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെയൊരു വിശദീകരണം നടത്തിയത്. ഇന്ത്യൻ ലൈസൻസ് നഷ്ടമായാലും ഗൾഫ് ലൈസൻസ് ഉപയോഗിക്കുമെന്നായിരുന്നു ഒരിത്തിരി പരിസാഹ രൂപേണ മുൻ മന്ത്രി പറഞ്ഞത്.

‘എന്നെ വാഹനം ഓടിപ്പിക്കാതിരിക്കാൻ നോക്കേണ്ട. എനിക്ക് ഇന്ത്യയിൽ അകത്തും പുറത്തും ലോകത്തെമ്പാടും ഓടിക്കാനുള്ള ഗൾഫിലെ ലൈസൻസുണ്ട്. ആ ലൈസൻസ് വെച്ച് ഞാൻ ഓടിക്കും’ എന്നാണ് ​ഗണേഷ് കുമാർ പറഞ്ഞത്. പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുത്തു. മറ്റ് രാജ്യങ്ങളിലെ ലൈസൻസ് വെച്ച് ഇന്ത്യയിൽ എങ്ങനെ ഓടിക്കും, ഇതൊക്കെ മണ്ടത്തരം പറയുന്നതാണ് എന്നെല്ലാം ഒരു വിഭാ​ഗം പറയുമ്പോൾ, ഇത് ഇന്റർനാഷണൽ ലൈസൻസിനെ കുറിച്ചാണ് പറയുന്നതെന്ന് മറുവാദവും വന്നു.

ഇനി എന്താണ് ഇതിലെ വാസ്തവം? ​ഗണേഷ് കുമാർ ഉദ്ദേശിച്ചത് ഇന്ത്യക്ക് പുറത്ത് നിന്ന് ലഭിക്കുന്ന ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസിനെ കുറിച്ച് തന്നെയാകും. അതായത്, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്റർനാഷണൽ ലൈസൻസ് ഉപയോഗിച്ച് ഇന്ത്യയിൽ വാഹനം ഓടിക്കാം. ഇതിന് ഇന്ത്യയിൽ ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് (ഐഡിപി) എടുക്കണം എന്ന് മാത്രം. ഇതിന് ഒരു വർഷത്തെ കാലാവധിയാണുള്ളത്. കാലാവധി കഴിഞ്ഞാൽ വിണ്ടും പെർമിറ്റ് പുതുക്കിയാൽ വാഹനം ഓടിക്കാം. വിദേശത്തു നിന്നുള്ള ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് മാത്രമുള്ള ഇന്ത്യൻ പൗരനും ഇന്ത്യയിലെ ലൈസൻസ് ഇല്ലാതെ ഇത്തരത്തിൽ ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ് എടുത്ത് വാഹനം ഓടിക്കാം. ഗണേഷ് കുമാർ ഗൾഫ് ലൈസൻസ് എന്നു മാത്രം പറഞ്ഞതാണ് ഈ കൺഫ്യൂഷൻ ഉണ്ടായക്കിയത്.

നമ്മുടെ നാട്ടിൽ വരുന്ന ടൂറിസ്റ്റുകൾ ഇവിടെ വാഹനം ഓടിക്കുന്നത് കണ്ടിട്ടില്ലേ? സംഭവം ഇത് തന്നെ. ഇന്ത്യയിലേക്ക് വരുന്ന വിദേശികൾക്കും അവരുടെ രാജ്യങ്ങളിൽ നിന്നു സ്വന്തം ലൈസൻസ് ഹാജരാക്കിയും ഇവിടെ വാഹനം ഓടിക്കാം എന്ന വ്യവസ്ഥയുണ്ട്. ഏതൊരു വിദേശ പൗരനും ഇന്ത്യയിലെത്തിയാൽ അവിടുത്തെ ലൈസൻസ് കാണിച്ച് ഇവിടെ സ്ഥിരമായി ലൈസൻസ് നേടാം. ഇതിനായി ഇന്ത്യയിലെ ലേണേഴ്‌സ് ടെസ്റ്റ് പാസായാൽ മതി. അതുപോലെ തന്നെയാണ് ഇന്റർനാഷണൽ ലൈസൻസുള്ള ഇന്ത്യക്കാർക്കും മറ്റ് രാജ്യങ്ങളിൽ പോയി പെർമിറ്റ് ഉണ്ടെങ്കിൽ അവിടെ വാഹനം ഓടിക്കാം.

വിദേശ ലൈസൻസുള്ള ഇന്ത്യൻ പൗരന്മാർക്കോ?

ഒരു വിദേശ വിനോദസഞ്ചാരി ഇന്ത്യ സന്ദർശിക്കുമ്പോൾ അവരുടെ രാജ്യത്തെ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് (IDP) ഉപയോഗിച്ച് ഇവിടെ വാഹനം ഓടിക്കുന്നത് നിയമപരമാണ്. എന്നാൽ, ഒരു ഇന്ത്യൻ പൗരൻ സ്ഥിരമായി ഇന്ത്യയിൽ താമസിക്കുമ്പോൾ വിദേശ ലൈസൻസോ അതിൻ്റെ IDP-യോ മാത്രം ഉപയോഗിച്ച് ദീർഘകാലം ഇവിടെ വാഹനം ഓടിക്കാൻ നിയമം അനുവദിക്കുന്നില്ല. ഒരു നിശ്ചിത ഹ്രസ്വകാലയളവിലേക്ക് (ഉദാഹരണത്തിന് ടൂറിസ്റ്റ് വിസിറ്റിൽ വരുമ്പോൾ) ഇത് സാധ്യമാണെങ്കിലും, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ഒരാൾക്ക് ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് തന്നെ നിർബന്ധമാണ്.

ഇന്ത്യൻ ലൈസൻസ് റദ്ദാക്കപ്പെട്ടാൽ ഉള്ള നിയമം

ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു നിയമവശം വരുന്നത്. കേന്ദ്ര മോട്ടോർ വാഹന നിയമ പ്രകാരം (Motor Vehicles Act, 1988), ഒരു വ്യക്തിയുടെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് ഏതെങ്കിലും ഗുരുതരമായ കാരണങ്ങളാൽ അയോഗ്യമാക്കുകയോ (Disqualified) റദ്ദാക്കുകയോ (Cancelled) ചെയ്താൽ, ആ വ്യക്തിക്ക് പിന്നീട് വിദേശ ലൈസൻസോ ഇന്റർനാഷണൽ പെർമിറ്റോ ഉപയോഗിച്ച് ഇന്ത്യയിൽ വാഹനം ഓടിക്കാൻ നിയമപരമായി കഴിയില്ല.

ഒരു വ്യക്തിയെ ഇന്ത്യയിൽ വാഹനം ഓടിക്കുന്നതിൽ നിന്ന് നിയമപരമായി വിലക്കിയിട്ടുണ്ടെങ്കിൽ, അയാൾ കൈവശം വെക്കുന്ന മറ്റൊരു രാജ്യത്തെ ലൈസൻസും ആ വിലക്കിന് മുകളിൽ അസാധുവായിരിക്കും. എന്നാൽ, ഗണേഷ് കുമാറിന്റെ കേസിൽ പ്രായപരിധി സംബന്ധിച്ച സാങ്കേതിക പ്രശ്നം കാരണം പഴയ ലൈസൻസ് റദ്ദാക്കപ്പെട്ടാലും, അദ്ദേഹത്തിന് പുതിയൊരു ഇന്ത്യൻ ലൈസൻസിനായി നിയമപരമായി വീണ്ടും അപേക്ഷിക്കാൻ തടസ്സമുണ്ടാകില്ല.

ഒരു വ്യക്തിക്ക് വിദേശ രാജ്യത്തെ സാധുവായ ലൈസൻസ് ഉണ്ടെങ്കിൽ, ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ അത് കാണിച്ച് എളുപ്പത്തിൽ ഇന്ത്യൻ ലൈസൻസ് സ്വന്തമാക്കാൻ മോട്ടോർ വാഹന വകുപ്പിൽ വ്യവസ്ഥയുണ്ട്.

  • ഇതിനായി വിദേശ ലൈസൻസിന്റെ കോപ്പി, വിസ കാലാവധി വ്യക്തമാക്കുന്ന രേഖകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പരിവാഹൻ (Parivahan) പോർട്ടൽ വഴി അപേക്ഷിക്കണം.
  • മിക്ക സംസ്ഥാനങ്ങളിലും ഇത്തരം അപേക്ഷകർക്ക് റോഡ് ടെസ്റ്റിൽ (Driving Test) നിന്ന് ഇളവ് ലഭിക്കാറുണ്ട്. എന്നാൽ ലേണേഴ്സ് ടെസ്റ്റ് പാസാകണം.
  • ഈ സംവിധാനം ഉപയോഗിച്ച് ആർക്കും നിയമപരമായി ഇന്ത്യയിൽ പുതിയ ലൈസൻസ് നേടിയെടുക്കാവുന്നതേയുള്ളൂ.

പലരും തെറ്റിദ്ധരിക്കുന്നത് ഇന്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് എന്നത് സ്വതന്ത്രമായ ഒരു ലൈസൻസ് ആണെന്നാണ്. എന്നാൽ യാഥാർത്ഥ്യം അതല്ല.

ഇനി, ​ഗണേഷ് കുമാറിന് ഇന്ത്യയിലെ ലൈസൻസ് പോയാലും ഇവിടെ ഡ്രൈവ് ചെയ്യാൻ കഴിയുമോ? ഗണേഷ്‌കുമാർ ഇന്ത്യൻ പൗരനായതിനാൽ അദ്ദേഹത്തിന്റെ ഗൾഫ് ഇന്റർനാഷണൽ ലൈസൻസിന് ഇന്ത്യയിൽ സാധുതയുണ്ടാകില്ല. അതുകൊണ്ട് തന്നെ, വിദേശത്തുനിന്നുള്ള IDP ഉപയോഗിച്ച് ഇന്ത്യയിൽ വണ്ടി ഓടിക്കണമെങ്കിൽ, അതിനൊപ്പം ആ വിദേശ രാജ്യത്തെ യഥാർത്ഥ ഡ്രൈവിങ് ലൈസൻസും ഒറിജിനലായി കയ്യിൽ കരുതണം. യഥാർത്ഥ ലൈസൻസ് ഇല്ലാതെ IDP-ക്ക് മാത്രമായി നിലനിൽപ്പില്ല.

Advertisement
WhiteswanTV Footer