Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം; 42കാരൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർകോട്: വിവാഹ വാഗ്ദാനം നൽകി 39 വയസ്സുള്ള യുവതിയെ പീഡിപ്പിക്കുകയും 10 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മടിക്കൈ ആലയിലെ ശ്രീജിത്ത് (42) നെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൊസ്ദുർഗ്ഗ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 39കാരിയായ യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

യുവതിയുമായി പ്രതിക്ക് നേരത്തെ പരിചയവും തുടർന്ന് അടുപ്പവും ഉണ്ടായിരുന്നുവെന്നാണ് വിവരം. വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

കൂടാതെ യുവതിയുടെ പേരിലുള്ള വീട് നിർബന്ധിച്ച് വിൽപ്പന നടത്തിക്കുകയും അതിലൂടെ ലഭിച്ച പണമായ 10 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും ആരോപണമുണ്ട്. പിന്നീട് വിവാഹ വാഗ്ദാനം പിൻവലിച്ചതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.

Advertisement
WhiteswanTV Footer