Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലെബനനില്‍നിന്ന് പിന്‍മാറില്ലെന്ന് ഇസ്രായേല്‍; പിടിച്ചെടുത്ത സ്ഥലങ്ങളുടെ ഭൂപടം പുറത്തിറക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെൽ അവീവ്: തെക്കൻ ലെബനനിൽ തങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങളുടെ പുതിയ ഭൂപടം പുറത്തുവിട്ട് ഇസ്രായേൽ സൈന്യം. നിലവിൽ നിയന്ത്രണത്തിലുള്ള മേഖലകളിൽ നിന്ന് പിന്മാറില്ലെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.

ഇസ്രായേല്‍ ലെബനനില്‍നിന്ന് പിന്‍വാങ്ങണമെന്ന് ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാറിന്റെ കരട് രേഖയിൽ പറയുന്നുണ്ട്. ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പല വട്ടം ആവര്‍ത്തിച്ചിരുന്നു. ലെബനന്‍ ഇസ്രായേലില്‍നിന്ന് പിന്‍മാറാതെ കരാര്‍ സാധ്യമാകില്ല എന്നാണ് ഇറാന്റെ നിലപാട്. അതിനിടയിലാണ്, ഇസ്രായേല്‍ സൈന്യം മുന്‍നിലപാട് ആവര്‍ത്തിച്ചത്.

ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്ന് ലെബനന്‍ അതിര്‍ത്തിക്കുള്ളിലേക്ക് 10 കിലോമീറ്റര്‍ വരെ തങ്ങളുടെ കൈയിലാണെന്നാണ് ഇസ്രായേല്‍ പുറത്തിറക്കിയ പുതിയ ഭൂപടം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പുറത്തുവിട്ട ഭൂപടത്തില്‍നിന്നും വ്യത്യസ്തമാണ് പുതിയ മാപ്പ്.

ഇസ്രായേലും ലെബനനും തമ്മില്‍ നിലവില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അടുത്ത ആഴ്ച ഇരുവിഭാഗത്തിന്റെയും പ്രതിനിധികള്‍ വീണ്ടും യോഗം ചേരുന്നുണ്ട്.

Advertisement
WhiteswanTV Footer