Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘നീറ്റ് പുനഃപരീക്ഷയില്‍ പങ്കെടുക്കണം’; ജയിലിലായ 18കാരന് ജാമ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുക്കുന്നതിനായി 18 വയസുകാരനായ പോക്‌സോ കേസിലെ പ്രതിക്ക് മുംബൈയിലെ പ്രത്യേക പോക്‌സോ കോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. നാല് ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്.

ജൂൺ 21നാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്. നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിൽ തടവിലായിരുന്ന പ്രതിക്ക് ജൂൺ 18 മുതൽ 21 വരെ ജാമ്യം അനുവദിച്ചതായി കോടതി അറിയിച്ചു. അതിജീവിത ജാമ്യാപേക്ഷയ്‌ക്കെതിരെ എതിർപ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഉത്തരവ്.

പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുകയോ കുടുംബത്തെ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത് എന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആൾജാമ്യവും കെട്ടിവെക്കണമെന്നും കോടതി നിർദേശിച്ചു. കൂടാതെ ജൂൺ 22ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പ് ജയിലിൽ തിരിച്ചെത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള അവസരം നൽകണമെന്നും പൊലീസ് സാന്നിധ്യം മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അതേസമയം, ഗുരുതരമായ ആരോപണങ്ങളുള്ള കേസാണെന്ന് പ്രോസിക്യൂഷൻ എതിർത്തു.

എങ്കിലും ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്, നീറ്റ് അഡ്മിറ്റ് കാർഡ് തുടങ്ങിയ രേഖകൾ പരിശോധിച്ച കോടതി, താൽക്കാലിക ജാമ്യം അനുവദിക്കാൻ മതിയായ കാരണമുണ്ടെന്ന് നിരീക്ഷിച്ചു.

അന്വേഷണത്തെ ബാധിക്കാതിരിക്കാനായി അതിജീവിതയെ ബന്ധപ്പെടരുത്, തെളിവുകൾ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കർശന വ്യവസ്ഥകളും കോടതി നിർദേശിച്ചിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix