Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യോഗ ചെയ്താൽ വണ്ണം കുറയുമോ? സമൂഹത്തിന്റെ സമ്മർദങ്ങളിൽ വീഴരുതെന്ന് സംയുക്ത വർമ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമല്ല ആരോഗ്യത്തിന്റെ മാനദണ്ഡമെന്നും, വണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും നടി സംയുക്തവർമ . യോഗയെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും സംസാരിക്കവെയാണ് സംയുക്ത തന്റെ നിലപാട് വ്യക്തമാക്കിയത്.

യോഗ സ്ഥിരമായി ചെയ്താലും ഒരാൾക്ക് വണ്ണം കൂടാനോ കുറയാനോ സാധ്യതയുണ്ടെന്ന് സംയുക്ത പറയുന്നു. ശരീരഭാരത്തിലെ മാറ്റങ്ങളെക്കുറിച്ച് അനാവശ്യ സമ്മർദം ചെലുത്തുന്നതിനേക്കാൾ മാനസികാരോഗ്യത്തിനും ശരീരസന്തുലനത്തിനുമാണ് മുൻതൂക്കം നൽകേണ്ടത് എന്നും അവർ ചൂണ്ടിക്കാട്ടി.

സമൂഹം സൃഷ്ടിക്കുന്ന ‘വെയ്റ്റ് ലോസ്’ സമ്മർദങ്ങളിൽ അകപ്പെടരുതെന്നും, യോഗയാകാം, നടത്തമാകാം, ജിം പരിശീലനമാകാം, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യായാമമാകാം – ഇഷ്ടമുള്ള രീതിയിൽ ശരീരം സജീവമാക്കി നിർത്തുന്നതാണ് പ്രധാനമെന്നും സംയുക്ത പറയുന്നു

പിസിഒഎസ്, ശ്വാസതടസം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ മറികടക്കാനാണ് താൻ യോഗ അഭ്യസിക്കാൻ തുടങ്ങിയത്. യോഗ ശരീരത്തെ മാത്രമല്ല, വികാരങ്ങളെയും മാനസിക സമ്മർദങ്ങളെയും കൈകാര്യം ചെയ്യാൻ സഹായിക്കുമെന്നാണ് തന്റെ അനുഭവമെന്നും അവർ പങ്കുവച്ചു.

അഷ്ടാംഗ വിന്യാസ, ഹഠയോഗ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടിയിട്ടുള്ള സംയുക്ത, വർഷങ്ങളായി യോഗയെ ജീവിതത്തിന്റെ ഭാഗമാക്കിയ വ്യക്തിയാണ്. സമൂഹമാധ്യമങ്ങളിലൂടെ യോഗാഭ്യാസ വിഡിയോകൾ പങ്കുവയ്ക്കുന്ന താരം, ആരോഗ്യകരമായ ജീവിതശൈലിയാണ് യഥാർഥ ഫിറ്റ്നസ് എന്ന് വീണ്ടും ഓർമിപ്പിക്കുകയാണ്.കൊച്ചി: ശരീരഭാരം കുറയ്ക്കുക എന്നത് മാത്രമല്ല ആരോഗ്യത്തിന്റെ മാനദണ്ഡമെന്നും, വണ്ണം കൂടുകയോ കുറയുകയോ ചെയ്യുന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും നടി സംയുക്തവർമ . യോഗയെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും സംസാരിക്കവെയാണ് സംയുക്ത തന്റെ നിലപാട് വ്യക്തമാക്കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix