Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊൽക്കത്തയിൽ സംഭരണകേന്ദ്രം തകർന്നുവീണ് അപകടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: കൊൽക്കത്ത താരതല പ്രദേശത്ത് നിർമാണത്തിലിരുന്ന സംഭരണകേന്ദ്രത്തിന്റെ മേൽക്കൂര തകർന്നു വീണ് അപകടം. സംഭവത്തിൽ മൂന്ന് പേർ മരിച്ചതായി സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്. മൂന്ന് നിലകളുള്ള കെട്ടിടത്തിലാണ് തൊഴിലാളികൾ നിർമാണ ജോലി ചെയ്യുന്നതിനിടെയാണ് മേൽക്കൂര തകർന്നു വീണത്.

അപകടത്തിൽ ഏകദേശം 40 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി സംശയിക്കുന്നു. വിവരമറിഞ്ഞ് പ്രദേശവാസികൾ ആദ്യം രക്ഷാപ്രവർത്തനം ആരംഭിച്ചു. പിന്നീട് പൊലീസ്, അഗ്നിശമന സേന, ദുരന്തനിവാരണ സേന എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ശക്തമാക്കി. ഇതുവരെ ആറുപേരെ ജീവനോടെ പുറത്തെടുത്തതായി അധികൃതർ അറിയിച്ചു. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

Advertisement
WhiteswanTV Footer