ഇൻസ്റ്റാമാർട്ട് പുറത്തുവിട്ട 2026ലെ റിപ്പോർട്ടിൽ ചായപ്രേമികളുടെ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ രണ്ട് നഗരങ്ങൾ ശ്രദ്ധ നേടി. രാജ്യത്ത് ഏറ്റവും കൂടുതൽ ചായ ഓർഡർ ചെയ്യുന്ന നഗരങ്ങളിൽ ബെംഗളൂരുവിന് പിന്നാലെ കൊച്ചിയും തിരുവനന്തപുരവും ഇടംപിടിച്ചതാണ് ശ്രദ്ധേയമായത്.
റിപ്പോർട്ട് പ്രകാരം കേരളത്തിലെ നഗരങ്ങളിൽ വിവിധതരം ചായകൾക്കാണ് വലിയ ഡിമാൻഡ്. സാധാരണ പാല്ചായ മുതൽ ഗ്രീൻ ടീ, ലെമൺ ടീ, മസാല ടീ, ജിംജർ ടീ എന്നിവ വരെ ആളുകൾ വ്യാപകമായി ഓർഡർ ചെയ്യുന്നു. ചായ കുടിക്കുന്ന ശീലത്തിൽ കേരള നഗരങ്ങൾ രാജ്യത്തെ മുൻനിര നഗരങ്ങളോട് മത്സരിക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 130 നഗരങ്ങളുടെ കണക്കെടുത്തപ്പോഴാണ് വളർച്ചനിരക്കിൽ കൊച്ചിയും തിരുവനന്തപുരവും മുന്നിലെത്തിയത്. വൻ വെല്ലുവിളി ഉയർത്തി ഭുവനേശ്വർ തൊട്ടടുത്തുണ്ട്.
അതേസമയം, “നിങ്ങൾക്ക് ഈ അഞ്ച് ചായകളിൽ ഏതാണ് ഏറ്റവും ഇഷ്ടം?” എന്ന ചോദ്യവുമായി റിപ്പോർട്ട് സോഷ്യൽ മീഡിയയിലും ചർച്ചയാകുകയാണ്. കൊച്ചിയുടെയും തിരുവനന്തപുരത്തിന്റെയും ഈ നേട്ടം കേരളത്തിന്റെ ചായ സംസ്കാരത്തിന് ലഭിച്ച അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.






