തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27 വയസ്സുകാരി യുവതി ആത്മഹത്യ ചെയ്തു. ആരതി എന്ന യുവതിയാണ് മരിച്ചത്. ഭർത്താവിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെയാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ചിത്രങ്ങൾ യുവതി അമ്മയ്ക്ക് അയച്ചതായി റിപ്പോർട്ട് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)






