Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വർണക്കൊള്ളക്കേസ്; തന്ത്രിയെ പ്രതിയാക്കുന്നതിൽ എസ്ഐടിക്ക് ആശയക്കുഴപ്പം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പം തുടരുന്നു. 2025-ലെ സ്വർണപാളി കൈമാറ്റത്തിൽ തന്ത്രിക്ക് പങ്കുണ്ടെന്നായിരുന്നു അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തൽ.

എന്നാൽ, കേസിന്റെ ആദ്യഘട്ടത്തിൽ ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നടത്തിയ പരാമർശങ്ങളാണ് എസ്ഐടി ഉന്നതരുടെ തീരുമാനത്തെ സങ്കീർണമാക്കുന്നത്. കൂടാതെ, തന്ത്രിയുടെ അറസ്റ്റിനെ അന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എതിർത്തിരുന്നതും അന്വേഷണസംഘം പരിഗണിക്കുന്ന ഘടകങ്ങളിലൊന്നാണ്.

ഈ സാഹചര്യത്തിൽ തന്ത്രിയെ വീണ്ടും പ്രതിയാക്കിയാൽ സർക്കാർ സ്വീകരിക്കാനിടയുള്ള നിലപാടും എസ്ഐടിയുടെ വിലയിരുത്തലിൽ ഉൾപ്പെടുന്നുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സമർപ്പിക്കാനിരിക്കുന്ന റിപ്പോർട്ട് അന്വേഷണത്തിന്റെ തുടർനടപടികൾ നിർണയിക്കുന്നതിൽ നിർണായകമാകുമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer