Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതിഭകളെയും സംരംഭകരെയും കണ്ടെത്താൻ വന്ദേ ഭാരതം പദ്ധതിയുമായി ഗൗതം അദാനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: രാജ്യത്തുടനീളമുള്ള സംരംഭകരെയും നൂതന ആശയങ്ങളുള്ളവരേയും വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിവുള്ളവരെയും കണ്ടെത്തി പിന്തുണയ്ക്കുന്നതിനുമായി ‘വന്ദേ ഭാരതം’ പദ്ധതിക്ക് അദാനി ഗ്രൂപ്പ് തുടക്കമിട്ടു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ 64-‌ാമത് ജന്മദിനത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. പ്രശസ്ത സ്റ്റാർട്ടപ്പ് ഹബ്ബുകൾക്കും നഗരങ്ങൾക്കും അപ്പുറമായി രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നുമുള്ള സംരംഭക പ്രതിഭകളെ കണ്ടെത്താനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. vandebharatam.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ നൽകാം.

രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 800ലധികം ജില്ലകളിലേക്കും വിവിധ ഇന്ത്യൻ ഭാഷകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും. വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 75 പേരെ അഹമ്മദാബാദിലേക്ക് ക്ഷണിക്കുകയും പ്രത്യേക പരിശീലനം നൽകുകയും ചെയ്യും. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലും ഇവർ പങ്കെടുക്കും.

ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ ഒന്നാണെങ്കിലും 80 ശതമാനത്തിലധികം സ്റ്റാർട്ടപ്പ് സ്ഥാപകരും വെറും അഞ്ച് നഗരങ്ങളിൽ നിന്നാണ് ഉയർന്നുവരുന്നത്. മികച്ച ആശയങ്ങളുള്ള പലർക്കും അവസരങ്ങളും പിന്തുണയും ലഭിക്കാതെ പോകുന്നുണ്ട്. മെട്രോ നഗരങ്ങൾ മുതൽ ചെറിയ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും വരെ പ്രതിഭകൾക്ക് മികച്ച അവസരം ഒരുക്കാനാണ് വന്ദേ ഭാരതം ലക്ഷ്യമിടുന്നത്. 2047-ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കാൻ സംരംഭകത്വത്തിലെ ഈ പങ്കാളിത്തം നിർണായകമാകും.

പ്രായം, തൊഴിൽ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ പരിമിതികളില്ലാതെ പുതിയ ആശയങ്ങളോ സംരംഭകത്വ മോഹങ്ങളോ ഉള്ള ഏതൊരാൾക്കും ഇതിലേക്ക് അപേക്ഷിക്കാം. ഒരു ആശയം, പ്രോട്ടോടൈപ്പ്, പ്രാരംഭ ഘട്ടത്തിലുള്ള സംരംഭം അല്ലെങ്കിൽ നിലവിലുള്ള ബിസിനസ്സ് എന്നിവയുമായി പദ്ധതിയുടെ ഭാഗമാകാം. രജിസ്റ്റർ ചെയ്ത ഒരു സ്റ്റാർട്ടപ്പ് ആയിരിക്കണം എന്ന നിർബന്ധവുമില്ല.

സാങ്കേതികവിദ്യ, നിർമ്മാണം, സുസ്ഥിരത, കൃഷി, പരമ്പരാഗത കരകൗശലവിദ്യകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. വനിത സംരംഭകർ, ഗോത്രവർഗക്കാർ, ഗ്രാമീണർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും.

നൂതനാശയം, സംരംഭകത്വ സാധ്യത, സമൂഹത്തിലുള്ള സ്വാധീനം എന്നിവ അടിസ്ഥാനമാക്കിയാകും മൂല്യനിർണ്ണയം നടക്കുക. അഹമ്മദാബാദിലെത്തുന്ന 75 ഫൈനലിസ്റ്റുകൾക്ക് പ്രമുഖ വ്യവസായികളുമായും നിക്ഷേപകരുമായും സംവദിക്കാൻ അവസരം ലഭിക്കും. ഇതിന് പുറമെ മികച്ച ആശയങ്ങൾക്ക് സമ്മാനത്തുകയും പ്രത്യേക അംഗീകാരങ്ങളും ലഭിക്കും.

എൻ്റെ യാത്ര തുടങ്ങുമ്പോൾ എനിക്ക് ഒന്നുമുണ്ടായിരുന്നില്ലെന്നും ഞാൻ നേടിയതെല്ലാം ഭാരതത്തിന്റെ മണ്ണ് എനിക്ക് നൽകിയതാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് ഗൗതം അദാനി പറഞ്ഞു. നമ്മുടെ രാജ്യത്ത് നിരവധി പ്രതിഭകൾക്ക് ഉണ്ടെങ്കിലും എല്ലാവരിലേക്കും അവസരങ്ങൾ എത്തുന്നില്ല. എനിക്കിത് ചെയ്യാൻ കഴിയുമെങ്കിൽ ഏതൊരു ഇന്ത്യക്കാരനും സാധിക്കുമെന്നും അവർക്ക് വേണ്ടത് ഒരു അവസരവും വേദിയും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത നടനും ടിവി അവതാരകനുമായ രാജീവ് ഖണ്ഡേൽവാൾ ആയിരിക്കും വന്ദേ ഭാരതത്തിൻ്റെ അംബാസഡറും അവതാരകനും.

Advertisement
WhiteswanTV Footer