കാസർകോട്: മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
വീട്ടിലെ ടെലിവിഷൻ തകരാറിലായതിനെ തുടർന്നുണ്ടായ മനോവിഷമമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ടെലിവിഷൻ കാണുന്ന ശീലമുള്ളയാളായിരുന്നു സാവിത്രിയെന്ന് ബന്ധുക്കൾ പറഞ്ഞു.













