Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രഞ്ജിത്തിന്റെ പുതിയ ചിത്രം ‘ലോ ആൻഡ് ഓർഡർ’; ടൈറ്റിൽ പുറത്തുവിട്ട് മമ്മൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ മാസ് എന്റർടെയിനർ ചിത്രത്തിന് ‘ലോ ആൻഡ് ഓർഡർ’ എന്ന പേരിട്ടു. മെഗാസ്റ്റാർ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. സത്യം സിനിമാസ് ഇൻ അസോസിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി.യും മഹാ സുബൈറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘തുടരും’ ഫെയിം പ്രകാശ് വർമയും അഭിരാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിൽ 2004-ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ ആരാധകർ ഏറ്റെടുത്ത കൾട്ട് കഥാപാത്രമായ ‘കാരിക്കാമുറി ഷണ്മുഖൻ’ വീണ്ടും എത്തുന്നുവെന്നതാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

വൻ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 90 ദിവസത്തിലേറെയായി കേരളത്തിലെ വിവിധ ലൊക്കേഷനുകളിലായി പൂർത്തിയാക്കി. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.

ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്‌സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിൽ ഉൾപ്പെടുന്നു. താരനിരയിൽ കൂടുതൽ സർപ്രൈസ് സാന്നിധ്യങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.

ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയേൽ സംഗീതം ഒരുക്കുന്നു. ബിജിബാലാണ് പശ്ചാത്തല സംഗീതം. പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം സാബു റാം, മേക്കപ്പ് റോഷൻ എൻ.ജി, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ് എന്നിവരാണ്. ആക്ഷൻ രംഗങ്ങൾ കലൈ കിങ്സ്റ്റൺ, ഫീനിക്‌സ് പ്രഭു, മാഫിയ ശശി, പി.സി. സ്റ്റണ്ട്സ് എന്നിവർ ചേർന്നാണ് ഒരുക്കുന്നത്.

Advertisement
WhiteswanTV Footer