ബെൽഫാസ്റ്റ്: ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ബെൽഫാസ്റ്റിൽ എപ്പോൾ വേണമെങ്കിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പിച്ചിന്റെ ആനുകൂല്യം ആദ്യം മുതലെടുക്കാനാണ് ഇന്ത്യയുടെ പദ്ധതി. കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട്, കാടൻ അടികൾക്ക് പിന്നാലെ പോകാതെ സാഹചര്യത്തിനനുസരിച്ച് സ്മാർട്ട് ക്രിക്കറ്റ് കളിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് ശ്രേയസ് വ്യക്തമാക്കി. വണ്ടർ കിഡ് വൈഭവ് സൂര്യവൻഷിക്ക് ഇന്നു അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല.
പകരം സൂര്യൻഷ് ഷെഡ്‌ജെയും, പ്രിൻസ് യാദവും അരങ്ങേറ്റം കുറിക്കും. ഇലവനിൽ രണ്ട് സുപ്രധാന മാറ്റങ്ങളാണുള്ളത്. യുവതാരങ്ങളായ സൂര്യൻഷ് ഷെഡ്‌ജെയും, പ്രിൻസ് യാദവും ഇന്ന് ട്വന്റി 20 അരങ്ങേറ്റം കുറിക്കും. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച പ്രകടനം പുറത്തെടുത്ത സൂര്യൻഷിന്റെ സാന്നിധ്യം ടീമിന് കരുത്താകുമെന്ന് ക്യാപ്റ്റൻ പറഞ്ഞു.







