അറ്റ്‌ലാന്റ: ആദ്യപകുതിയില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടുഗോളുകള്‍ തിരിച്ചടിച്ച് ഇംഗ്ലണ്ടിന്റെ രാജകീയ തിരിച്ചുവരവ്. ഡിആര്‍ കോംഗോയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് പ്രീ ക്വര്‍ട്ടറില്‍. വമ്പൻ അട്ടിമറി നടക്കുമെന്ന് ആദ്യപകുതിയില്‍ തോന്നിച്ചെങ്കിലും ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് തിരിച്ചുവരികയായിരുന്നു. ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍ രണ്ടുഗോളുകള്‍ നേടി. സ്‌പെംഗയാണ് കോംഗോയ്ക്കായി ഗോള്‍ നേടിയത്. മെക്‌സിക്കോയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഇംഗ്ലണ്ടിനെ ഞെട്ടിച്ച് മത്സരത്തിന്റെ തുടക്കം മുതല്‍ കോംഗോ ആക്രമണം ആരംഭിച്ചു. കളിയുടെ ഏഴാംമിനിറ്റില്‍ കോംഗോ ലക്ഷ്യം കണ്ടു. ഇതോടെയാണ് ആരാധകർ ഞെട്ടിയത്. അതിനിടെ ഇംഗ്ലണ്ട് കോച്ച് റാഷ്ഫഡിനെയും മദുവേക്കെയെയും പിന്‍വലിച്ച് ഗോര്‍ഡനെയും സാക്കയെയയും ഇറക്കി. രണ്ടാം പകുതിയിലെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ ഇംഗ്ലണ്ട് സമനില പിടിച്ചു. 86ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ് പൂര്‍ത്തിയായി. ഈ ലോകകപ്പില്‍ ഹാരി കെയ്‌നിന്റെ ആകെ ഗോള്‍ നേട്ടം അഞ്ച് ആയി. മൊത്തം ഗോളുകളുടെ എണ്ണത്തിൽ പെലെയെ മറികടന്നു.














