അവസാന നിമിഷം അവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യയെ തകര്‍ത്ത് പോര്‍ച്ചുഗല്‍ പ്രീ ക്വര്‍ട്ടറില്‍. കളിയുടെ അധിക സമയത്ത് റാമേസിന്റെ ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ക്രൊയേഷ്യ ഗോള്‍ മടക്കിയെങ്കിലും വാറില്‍ റഫറി ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് പോർച്ചുഗലിന്റെ വിജയം. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗോൺസാലോ റാമോസ് എന്നിവരാണ് പോർച്ചുഗലിനായി ഗോൾ നേടിയത്.
ക്രൊയേഷ്യൻ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് സ്വപ്‌നങ്ങള്‍ ബാക്കി വച്ച് മടങ്ങി. പോര്‍ച്ചുഗലിനായി ആദ്യ ഗോള്‍ നേടിയത് ക്രിസ്റ്റ്യാനോ ആയിരുന്നു. ഇതോടെ ഈ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ ഗോള്‍ നേട്ടം മൂന്നായി, ലോകകപ്പ് മത്സരങ്ങളില്‍ പതിനൊന്നും. ജൂലൈ ഏഴിനു നടക്കുന്ന പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലും സ്‌പെയിനും ഏറ്റുമുട്ടും.




