Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം; സി.ഐയെ ഇരുമ്പ് കസേരകൊണ്ട് ആക്രമിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയ യുവാവ് സി.ഐയെ ഇരുമ്പ് കസേരകൊണ്ട് ആക്രമിച്ചു. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി.ഐയെ കാട്ടാക്കട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ പ്രതി പൊലീസുകാരോട് അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി നിലത്തടിച്ച് പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി.

പ്രതിയെ പിന്തുടർന്ന് ആശുപത്രിയിലെത്തിയ സി.ഐയെ ഇരുമ്പ് കസേര ഉപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിൽ സി.ഐയ്ക്ക് ഗുരുതര പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix