കൊച്ചി: പി. എസ്. സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയ്യാറാവണം. ഇന്ത്യ പ്രധാനമന്ത്രി, കേരളം മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പി.എസ്.സി അംഗങ്ങൾക്ക്. 2025ലെ ശമ്പള പരിഷ്ക്കരണ പ്രകാരം പി.എസ്.സി ചെയർമാന് 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളം.
പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നീതിബോധവും അർഹതയും യോഗ്യതയും ഉള്ള കളങ്കരഹിതരെയാണ് പി.എസ്.സി യുടെ ഉന്നതസ്ഥാനങ്ങളിൽ നിയമിക്കേണ്ടത്.


