Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും വ‍‍ർധനവ്; വെള്ളി വിലയും കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

ഇന്നലെയും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന് 110 രൂപ കൂടി. വൈകുന്നേരം ഒരു ഗ്രാം സ്വർണത്തിന്റെ വില 13,240 രൂപയും ഒരു പവന്റെ വില 1,05,920 രൂപയുമായിരുന്നു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ശക്തമായ സാഹചര്യത്തിലാണ് സ്വർണവില തുടർച്ചയായി ഉയരുന്നതെന്നാണ് വിലയിരുത്തൽ. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയും 10 ഗ്രാം വെള്ളിക്ക് 2400 രൂപയുമാണ് വില.

Advertisement
WhiteswanTV Footer