Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘​എന്റെ പേര് ​ഗൂ​ഗിൾ അടിക്കു’… ആരാധകർക്ക് ഹാളണ്ടിന്റെ സർപ്രൈസ്!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: ​ഗോളടി യന്ത്രം എർലിങ് ഹാളണ്ടിന്റെ ചിറകിലേറി ഫിഫ ലോകകപ്പിൽ നോർവേ നടത്തുന്ന അത്ഭുത കുതിപ്പ് ഇപ്പോൾ ഫുട്ബോൾ മൈതാനങ്ങൾ കടന്ന് ഡിജിറ്റൽ ലോകത്തും തരംഗം. നോർവേയുടെ പ്രശസ്തമായ ‘വൈക്കിങ് റോ’ ആഘോഷത്തിൽ പങ്കുചേർന്ന് ഗൂഗിളും രംഗത്തെത്തി. തന്റെ പേര് ഗൂഗിളിൽ തിരയാൻ ആരാധകരോട് ആവശ്യപ്പെട്ട് സൂപ്പർ താരം ഏർലിങ് ഹാളണ്ട് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലായത്.

ഇംഗ്ലണ്ടിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുന്നോടിയായി ഹാളണ്ട് എക്സിൽ ലളിതമായ സന്ദേശം പങ്കുവെച്ചു- ‘ഇന്ന് ഒരു കാര്യം ചെയ്യാനുണ്ട്… ഗൂഗിളിൽ എന്റെ പേര് തിരയുക’- എന്നായിരുന്നു ഹാളണ്ടിന്റെ കുറിപ്പ്. പിന്നാലെ ആരാധകർ കൂട്ടമായി ​ഗൂ​ഗിളിലെത്തി. സേർച്ച് ചെയ്ത ആരാധകരെ വരവേറ്റത് 2026 ഫിഫ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയമായ കാഴ്ചകളിലൊന്നായ നോർവേയുടെ ‘വൈക്കിങ് റോ’ ആഘോഷത്തിന്റെ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ഒരു ആനിമേഷൻ ആയിരുന്നു.

Advertisement
WhiteswanTV Footer