Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അഞ്ചാം ക്ലാസുകാരിയുടെ കൈ ഒടിഞ്ഞ സംഭവം; അധ്യാപകനെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കൽപകഞ്ചേരി കല്ലിങ്ങലിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ അടിച്ച് ഒടിച്ച സംഭവത്തിൽ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. കൽപകഞ്ചേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. എംഎസ്എം ഹയർ സെക്കൻഡറി സ്കൂൾ കല്ലിങ്ങൽപ്പറമ്പിലെ കണക്ക് അധ്യാപകനെതിരെയാണ് നടപടി. ക്ലാസിൽ ശ്രദ്ധിക്കാത്തതിനെ തുടർന്ന് ചൂരൽ കൊണ്ട് അടിച്ചപ്പോഴാണ് വിദ്യാർഥിനിയുടെ കൈയ്ക്ക് ഗുരുതര പരിക്കേറ്റത്. പരിശോധനയിൽ കൈയിലെ എല്ല് പൊട്ടിയതായി കണ്ടെത്തി.

സംഭവത്തിൽ കുട്ടിയുടെ കുടുംബം ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്. കുട്ടിക്ക് പരിക്കേറ്റിട്ടും അധ്യാപകർ ആശുപത്രിയിൽ എത്തിക്കാതെ വീട്ടിലെത്തിച്ചുവെന്നാണ് മാതാപിതാക്കളുടെ പരാതി. തുടർന്ന് രക്ഷിതാക്കളാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement
WhiteswanTV Footer