കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ 185 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. തലശ്ശേരി സ്വദേശിയായ മുഹമ്മദ് സമീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വിൽപ്പനയ്ക്കായി മിഠായി കടലാസിൽ പൊതിഞ്ഞ നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂളറിനുള്ളിൽ ഒളിപ്പിച്ച നിലയിലും എംഡിഎംഎ കണ്ടെത്തി.
സംഭവത്തിൽ കേസെടുത്ത പൊലീസ് ലഹരിമരുന്ന് എത്തിച്ചതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.













