ന്യൂയോർക്ക്: ബഹിരാകാശത്ത് ഒരു മലയാളിയുടെ കാൽപാദം പതിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാസയുടെ ബഹിരാകാശ യാത്രികനായി അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.17നു ആണ് അനില്‍ മേനോനും സംഘവും യാത്ര തിരിക്കുക. എക്സ്പെഡിഷന് 75ന്റെ ഭാഗമായാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സഞ്ചരിക്കുന്നത്. കസാഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപണം.
ശാസ്ത്രീയ പരീക്ഷണങ്ങൾ, സാങ്കേതിക ഗവേഷണങ്ങൾ അടക്കമുള്ള വിവിധ പഠനങ്ങൾ നടത്തുകയാണ് ദൗത്യത്തിലെ പ്രധാന ലക്ഷ്യം. റഷ്യയുടെ സോയൂസ്-2.1എ (Soyuz-2.1a) റോക്കറ്റിൽ വിക്ഷേപിക്കുന്ന സോയൂസ് എംഎസ്-29 (Soyuz MS-29) ബഹിരാകാശ പേടകത്തിലൂടെയാണ് അനിലും സംഘവും യാത്ര തിരിക്കുന്നത്.
49-കാരനായ മേനോന്, റഷ്യന്‍ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടര്‍ ദുബ്രോവ്, അന്ന കികിന എന്നിവര്‍ക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കോനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് റോസ്കോസ്മോസ് സോയൂസ് എംഎസ്-29 എന്ന പേടകത്തിലാണ് യാത്ര തിരിക്കുന്നത്. ഏകദേശം 8 മാസത്തോളം നീണ്ടുനിൽക്കുന്ന ദൗത്യമാണിത്.


