Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശിയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ നാലാം തവണയും മമ്മൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 34 ഭാഷകളിൽ നിന്നായി 400 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി മത്സരിച്ചത്. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടി സ്വന്തമാക്കി.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിച്ചത്. ചിത്രത്തിലെ കൊടുമൺ പോറ്റിയെയും ചാത്തനേയും അവിസ്മരണീയമാക്കിയ അഭിനയത്തിനാണ് അംഗീകാരം.

മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്. മതിലുകൾ, ഒരു വടക്കൻ വീരഗാഥ, പൊന്തൻമാട, വിധേയൻ, ഡോ. ബാബാസാഹേബ് അംബേദ്കർ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് നേരത്തെ മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി നേടിയിരുന്നു.

ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടി നേരത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിരുന്നു.

അതേസമയം, മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം ധനുഷ് സംവിധാനം ചെയ്ത രായൻ സ്വന്തമാക്കി. മികച്ച മലയാള ചിത്രമായി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹിന്ദി ചിത്രത്തിനുള്ള പുരസ്കാരം ശ്രീകാന്ത് നേടി.

Advertisement
WhiteswanTV Footer