Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റാന്നിയിൽ ഷോക്കേറ്റ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: റാന്നി വയലത്തലയിൽ ഷോക്കേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു. ബിനോയി-സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. സാന്ദ്രയുടെ വീട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. അമ്മ കുളിക്കാൻ പോയ സമയത്ത് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് ഷോക്കേറ്റത്. കുളി കഴിഞ്ഞ് എത്തിയ അമ്മ അബോധാവസ്ഥയിൽ കിടക്കുന്ന അവന്തികയെ കാണുകയായിരുന്നു.

കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ഷോക്കേറ്റു. തുടർന്ന് ഉടൻ തന്നെ അവന്തികയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ എങ്ങനെയാണ് ഷോക്കേറ്റതെന്ന് കണ്ടെത്താൻ റാന്നി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix