Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റാ​ഗിങ് തടയാൻ സിദ്ധാർഥന്റെ പേരിൽ ആപ്പ്, ടാറ്റ പ്രതിനിധികളെ കണ്ടിരുന്നു; മറുപടിയുമായി മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് പറയാനുള്ളത് സശ്രദ്ധം കേട്ടുവെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. നൂറിലേറെ സർക്കാർ പ്ലീഡർമാരെ നിയമിച്ചതിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ആക്ഷേപം ഉയർന്നത്. മുൻ സർക്കാരുകളുടെ കാലത്തെ നിയമനങ്ങൾ കൂടി ഒന്നു പരിശോധിച്ചു നോക്കൂവെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ആർക്കും കാണാൻ അനുമതി നിഷേധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് വിരുദ്ധ നിയമം കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി സിദ്ധാർഥന്റെ പേരിൽ ആപ്പ് കൊണ്ടുവരും. ഇതിൽ വിദ്യാർഥികൾക്ക് പരാതി നൽകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിഎം ശ്രീ പദ്ധതി സംബന്ധിച്ച് ഉപസമിതി റിപ്പോർട്ട് ലഭിച്ചിട്ടില്ല. കേന്ദ്രം വിളിച്ചു ചേർത്ത വിദ്യാഭ്യാസമന്ത്രിമാരുടെ യോഗത്തിൽ വിഷയം ഉന്നയിക്കപ്പെട്ടാൽ, സംസ്ഥാനം നിലപാട് അറിയിക്കും. നവകേരള യാത്രയ്ക്കിടയിലെ രക്ഷാപ്രവർത്തന കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ അന്വേഷണത്തിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓണക്കാലത്ത് കയർ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിന് വലിയ ക്യാമ്പെയ്ൻ ആരംഭിക്കാൻ തീരുമാനിച്ചു. കയർ തൊഴിലാളികളേയും കയർ മേഖലയേയും സംരക്ഷിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ ക്യാമ്പെയ്ൻ. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളെ വളരെ മോയമായാണ് പൊലീസ് നേരിട്ടത്. ഡൽഹിയിൽ നടന്നത് നരനായാട്ടാണ്. പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടാറ്റയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ പ്രതിനിധികൾ വന്ന് ചർച്ച നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നല്ലോ. വെസ്സൽ ബിൽഡിങ്ങിന്റെ കാര്യം തീരുമാനാകാതെ കിടപ്പുണ്ട്. അതിൽ തീരുമാനമെടുത്തു. കമ്പനി പ്രതിനിധികൾ പോസിറ്റീവായി പ്രതികരിച്ചു. കൂടുതൽ നിക്ഷേപം കേരളത്തിൽ വരണമെന്ന് ആവശ്യപ്പെട്ടു. മലബാർ സിമന്റും ടാറ്റായും കൊച്ചിൻ ഷിപ്പിയാർഡുമായി ചില കാര്യങ്ങളിൽ ധാരണയാവാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊതുവായി പറഞ്ഞപ്പോൾ, പതിനായിരം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്നാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisement
WhiteswanTV Footer