കോഴിക്കോട്: കോഴിക്കോട് താഴെ കൂടരഞ്ഞിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറംതോട് സ്വദേശിയായ അഭിജിത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്.
അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ എത്തിയ ആള്‍ട്ടോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ സഹയാത്രികനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൂവാറംതോട്ടില്‍നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക്, മുക്കത്ത് നിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.



