തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനായുള്ള കരട് വോട്ടർ പട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടർ പട്ടിക അടുത്ത മാസം 19-ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ അറിയിച്ചു.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ സമർപ്പിക്കുന്നതിനും അടുത്ത മാസം 5 വരെ അവസരമുണ്ടാകും.
എറണാകുളം, കോഴിക്കോട് കോർപറേഷനുകളിലെ ഓരോ വാർഡുകളിലും, മൂന്ന് വീതം നഗരസഭാ വാർഡുകളിലും ജില്ലാ പഞ്ചായത്ത് വാർഡുകളിലും, ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.




