Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാസർ​ഗോഡ് മുതൽ തിരുവനന്തപുരം വരെ 13 ഇടത്ത് ടോൾ; അറിയാം ഓരോ ജില്ലകളിലേയും ടോൾ ബൂത്തുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കാരോട് വരെ 645 കിലോമീറ്റര്‍ ദൂരത്തിൽ പതിമൂന്ന് ഇടങ്ങളില്‍ ടോൾ പിരിക്കും. ഇതില്‍ 5 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ആലപ്പുഴ ജില്ലയില്‍ നാലിടത്തും, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക.

ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ നിര്‍മാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം. ആലപ്പുഴയിലെ തുറവൂര്‍അരൂര്‍ 12 കിലോമീറ്റര്‍ ആറുവരി ഉയരപ്പാതയ്ക്കു പ്രത്യേകം ടോള്‍ നല്‍കേണ്ടി വരും. ആലപ്പുഴ ജില്ലയിലൂടെയുള്ള 89 കിലോമീറ്റര്‍ യാത്രയ്ക്ക് നാലിടത്ത് ചുങ്കം നല്‍കണം.

കൊളശ്ശേരി (കണ്ണൂര്‍), കുമ്പളം (എറണാകുളം), തിരുവല്ലം (തിരുവനന്തപുരം), വെട്ടിച്ചിറ (മലപ്പുറം), ഒളവണ്ണ (കോഴിക്കോട്) എന്നിവയാണ് നിലവിലുളള ടോള്‍ ബൂത്തുകള്‍. ചാലിങ്കാല്‍ (കാസര്‍കോട്), കല്യാശേരി (കണ്ണൂര്‍), അഴിയൂര്‍ (കോഴിക്കോട്), നാട്ടിക (തൃശൂര്‍), എരമല്ലൂര്‍ ഉയരപ്പാത (ആലപ്പുഴ), കൃപാസനം ജങ്ഷന്‍ (ആലപ്പുഴ), ഓച്ചിറ (കൊല്ലം), കല്ലുവാതുക്കല്‍ (കൊല്ലം), നിര്‍മാണത്തിലിരിക്കുന്ന ടോള്‍ ബൂത്തുകള്‍.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer