മ്യൂണിക്ക്: ജര്‍മനി ദേശീയ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി യുര്‍ഗന്‍ ക്ലോപ്പ് ചുമതലയേറ്റു. മുന്‍ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകനായിരുന്ന ക്ലോപ്പ് കരിയറില്‍ ആദ്യമായാണ് ഒരു ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2026ലെ ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ ജൂലിയന്‍ നാഗല്സ്മാന് സ്ഥാനമൊഴിഞ്ഞിരുന്നു.
2030 ലോകകപ്പ് വരെയാണ് ക്ലോപ്പിന്റെ നിയമനം. ജര്‍മനിയെ പ്രതാപ കാലത്തേക്ക് മടക്കികൊണ്ടുവരിക എന്ന വലിയ വെല്ലുവിളിയാണ് 59കാരനായ ക്ലോപ്പിനെ കാത്തിരിക്കുന്നത്. നേഷന്‍സ് ലീഗാണ് ആദ്യ പരീക്ഷണം. ആദ്യ മത്സരം തന്നെ ജര്‍മനിയ്ക്ക് കടുപ്പവുമാണ്. നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍. സെപ്റ്റംബര്‍ 25നാണ് ജര്‍മനി- നെതര്‍ലന്‍ഡ്സ് പോരാട്ടം.




