തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,285 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,06,280 രൂപയിലെത്തി.
കഴിഞ്ഞ ദിവസം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് അന്ന് കുറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ 22 കാരറ്റ് വെള്ളിയുടെ വില ഗ്രാമിന് 235 രൂപയും 10 ഗ്രാമിന് 2,350 രൂപയുമാണ്.




