ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. ആരോഗ്യപ്രശ്നങ്ങൾക്കിടയിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭം തുടരുമെന്ന് ദീപ്കേ അറിയിച്ചു.
ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നിലപാട് ഇന്ന് വ്യക്തമാകുമെന്നാണ് പ്രതീക്ഷ. രാജി ഒഴികെയുള്ള ആവശ്യങ്ങൾ താൽക്കാലികമായി പരിഗണിക്കാമെന്ന് മന്ത്രിതല സമിതി സി.ജെ.പി. നേതാക്കളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയില്ലാതെ യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്ന് സി.ജെ.പി. നിലപാട് കടുപ്പിച്ചതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു.
അതേസമയം, ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളുടെയും നടപടികൾ തടസ്സപ്പെടുത്തി പ്രതിഷേധം ശക്തമാക്കി.




