Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ബ്രസീൽ ഫുട്ബോൾ ടീം ഇന്ത്യയിലേക്ക്? സൗഹൃദ മത്സരത്തിന് സാധ്യത

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊൽക്കത്ത: ഫിഫ ലോകകപ്പ് ആവേശത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ആവേശ വാർത്ത. ബ്രസീൽ ദേശീയ ഫുട്ബോൾ ടീം രാജ്യാന്തര സൗഹൃദ മത്സരത്തിനായി ഇന്ത്യയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കൊൽക്കത്തയായിരിക്കും മത്സരത്തിന് വേദിയാകാൻ സാധ്യത. അഞ്ച് തവണ ലോകചാംപ്യന്മാരായ ബ്രസീലിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഇന്ത്യൻ സംഘാടകരുമായി ചർച്ചകൾ നടത്തിവരികയാണെന്ന് ‘ഇഎസ്പിഎൻ ബ്രസീൽ’ റിപ്പോർട്ട് ചെയ്തു. ലോകകപ്പിനിടെയാണ് സിബിഎഫും ഇന്ത്യൻ പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതെന്നാണ് വിവരം.

ലോകകപ്പിലുടനീളം ഇന്ത്യയിൽ ബ്രസീലിന് ലഭിച്ച വൻ പിന്തുണയാണ് ഈ താൽപര്യത്തിന് പിന്നിലെ പ്രധാന കാരണം. ആരാധകരുടെ ആവേശം നിറഞ്ഞ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം സെപ്റ്റംബർ അവസാന വാരത്തിനും ഒക്ടോബർ ആദ്യ വാരത്തിനും ഇടയിൽ മൂന്നു സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടു മത്സരങ്ങൾ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട് – സെപ്റ്റംബർ 25ന് ടൗൺസ്‌വില്ലിലും സെപ്റ്റംബർ 29ന് ബ്രിസ്‌ബെയ്‌നിലും. മൂന്നാമതൊരു മത്സരം കൂടി കളിക്കുന്നതിനായുള്ള ചർച്ചകളാണ് സിബിഎഫ് ഇപ്പോൾ നടത്തുന്നത്. ഇതാണ് ഇന്ത്യയിൽ നടക്കാനാണ് ആലോചിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer