Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രണ്ടര മാസം കൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ കടമെടുത്തത് 10,400 കോടി രൂപ; കണക്കുകള്‍ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പ എടുത്തതായി കണക്കുകൾ. മെയ് 26 മുതൽ ജൂലൈ 21 വരെയുള്ള കാലയളവിലാണ് അഞ്ച് തവണയായി സർക്കാർ കടമെടുത്തത്.

മെയ് 26ന് 1,800 കോടി രൂപയും ജൂൺ 9ന് 2,800 കോടി രൂപയും വായ്പയെടുത്തു. തുടർന്ന് ജൂൺ 23ന് 1,800 കോടിയും ജൂലൈ 7ന് 1,800 കോടിയും ജൂലൈ 21ന് 2,200 കോടിയും കടമെടുത്തതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഡിസംബർ വരെ കേരളത്തിന് കടമെടുക്കാൻ കഴിയുന്ന തുക 32,464 കോടി രൂപ മാത്രമാണെന്നാണ് നിലവിലെ കണക്ക്. സാധാരണയായി കടമെടുപ്പ് പരിധിക്ക് അനുസരിച്ചാണ് സർക്കാരുകൾ വായ്പ എടുക്കുന്നത്. അതിനാൽ ഇത് പതിവ് നടപടിക്രമത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

എന്നാൽ അധികാരത്തിലെത്തി രണ്ടര മാസം തികയുന്നതിന് മുൻപ് തന്നെ ഇത്രയും വലിയ തുക വായ്പയെടുത്തത് രാഷ്ട്രീയ ചർച്ചകൾകോണ്‍ഗ്രസ് അധികാരത്തിലെത്തി രണ്ടര മാസത്തിനകം എടുത്ത കടത്തിന്റെ കണക്കില്‍ വിമര്‍ശനം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.ക്ക് വഴിവെച്ചിരിക്കുകയാണ്. ഓണക്കാലത്ത് വിവിധ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കേണ്ട സാഹചര്യം കണക്കിലെടുത്താണ് പുതിയ വായ്പയെടുത്തതെന്നാണ് വിവരം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer