Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റ് വിറ്റ കട അടച്ചുപൂട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: 21 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റ് വിറ്റ കട കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അടച്ചുപൂട്ടി. വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ ഒരു ആരോഗ്യ സ്ഥാപനത്തിനെതിരെയും അധികൃതർ നടപടി സ്വീകരിച്ചു.

അൽ അഹ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിലെ പരിശോധനാ സംഘങ്ങൾ ആഭ്യന്തര മന്ത്രാലയത്തിലെ ജുവനൈൽ പ്രൊട്ടക്ഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത ഉപഭോക്താവിന് സിഗരറ്റ് വിൽക്കുന്നതിനിടെ കടയുടമയെ പിടികൂടിയത്. തുടർന്ന് കട ഉടൻ അടച്ചുപൂട്ടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.

അതേസമയം, അൽ ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ പരിശോധനയിൽ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിക്കുകയും ചില സേവനങ്ങൾക്ക് പണമായി ഇടപാടുകൾ നടത്തുകയും ചെയ്ത ഒരു ആരോഗ്യ സ്ഥാപനവും അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

ഉപഭോക്തൃ സംരക്ഷണവും വ്യാപാര നിയമങ്ങൾ കർശനമായി പാലിക്കുന്നതും ഉറപ്പാക്കാൻ വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് പരിശോധനകൾ തുടരുമെന്ന് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer