തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഞായറാഴ്ച വില മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് സ്വർണവില ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന് 85 രൂപയും ഒരു പവൻ സ്വർണത്തിന് 680 രൂപയുമാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,370 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,960 രൂപയാണ് നിലവിലെ വില.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും വർധനവ് ഉണ്ടായി. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയ്ക്കും 10 ഗ്രാമിന് 2,400 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. സ്വർണവിലയിലെ മാറ്റം ആഗോള വിപണിയിലെ വില വ്യതിയാനങ്ങൾ, രൂപയുടെ മൂല്യം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് ഉണ്ടാകുന്നത്.




