പട്‌ന: ബിഹാറിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ.-47 തോക്ക് ഉപയോഗിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സിവാനിലാണ് സംഭവം നടന്നത്. ജൂലൈ 25ന് നടന്ന ‘ബിഹാർ ബന്ദ്’ സമരത്തിനിടെയാണ് പൊലീസുകാരൻ എ.കെ.-47 ഉപയോഗിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്രതിഷേധക്കാർക്ക് നേരെ തോക്ക് ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണം നടത്താനും ബിഹാർ പൊലീസ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.











