Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹൈക്കോടതി അഭിഭാഷക നിയമനത്തിൽ വീണ്ടും വിവാദം; മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം പുതിയ തസ്തിക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരം പുതിയ തസ്തിക സൃഷ്ടിച്ച് അസാധാരണ ആനുകൂല്യങ്ങളോടെ നിയമനം നൽകിയെന്ന ആരോപണമാണ് ഉയരുന്നത്.

‘മുഖ്യമന്ത്രിയുടെ സീനിയർ ലീഗൽ കോൺസൽ’ എന്ന പുതിയ തസ്തിക സൃഷ്ടിച്ചാണ് അഡ്വ. ജോൺ വർഗീസിനെ നിയമിച്ചതെന്നാണ് ആരോപണം. അഡ്വക്കറ്റ് ജനറലിന് ലഭിക്കുന്നതിന് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്ന രീതിയിലാണ് നിയമനം. ഇതിന് പുറമെ ജോൺ വർഗീസ് ഹാജരാകുന്ന ഓരോ കേസിനും 15,000 രൂപ വീതം പ്രതിഫലം നിശ്ചയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഹൈക്കോടതിയിൽ നിലവിൽ 140ലധികം സർക്കാർ അഭിഭാഷകരും അഡ്വക്കറ്റ് ജനറൽ, അഡീഷണൽ അഡ്വക്കറ്റ് ജനറൽ തുടങ്ങിയ സുപ്രധാന തസ്തികകളും നിലനിൽക്കെയാണ് പുതിയ തസ്തിക സൃഷ്ടിച്ചതെന്നാണ് വിമർശനം.

ഇതിന് പിന്നാലെ സ്റ്റേറ്റ് അറ്റോർണി അനൂപ് വി നായരുടെ ശമ്പളവും ഉയർത്തിയിരുന്നു. സ്റ്റേറ്റ് അറ്റോർണി തസ്തിക അഡീഷണൽ അഡ്വക്കറ്റ് ജനറലിന് തുല്യമാക്കിയാണ് ഉത്തരവിറക്കിയതെന്നും ആരോപണമുണ്ട്.

നേരത്തെ അഭിഭാഷക നിയമന ചട്ടങ്ങളിൽ നിലവിലില്ലാത്ത തസ്തികയിൽ സുപ്രീംകോടതി അഭിഭാഷകനായ രമേഷ് ബാബുവിനെ നിയമിച്ചതിലും വിവാദം ഉയർന്നിരുന്നു. സ്റ്റാൻഡിംഗ് കോൺസൽ, സ്പെഷ്യൽ കോൺസൽ എന്നീ തസ്തികകൾ മാത്രമുള്ള സാഹചര്യത്തിൽ ‘സീനിയർ സ്റ്റാൻഡിംഗ് കോൺസൽ’ എന്ന തസ്തിക സൃഷ്ടിച്ചാണ് നിയമനം നൽകിയതെന്നാണ് വിമർശനം. 65 വയസെന്ന പ്രായപരിധി മറികടന്നാണ് നിയമനം നൽകിയതെന്ന ആരോപണവും ഉയർന്നിരുന്നു.

നിയമം മറികടന്ന് സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന തരത്തിലാണ് അഭിഭാഷക നിയമനങ്ങളെന്ന് ലോയേഴ്‌സ് കോൺഗ്രസിൽ നിന്ന് വിമർശനം ഉയർന്നു. സ്വജനപക്ഷപാതം ഉൾപ്പെടെയുള്ള ആരോപണങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.

പുതിയ തസ്തികകളും ആനുകൂല്യങ്ങളും സർക്കാർ ഖജനാവിന് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും അഭിഭാഷക നിയമനങ്ങളിൽ സംഘടനാ താൽപര്യങ്ങൾ പരിഗണിച്ചില്ലെന്നും വിമർശകർ ആരോപിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix