പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപകടത്തിൽ കോയമ്പത്തൂർ സ്വദേശിനി മരിച്ചു. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (40)യാണ് മരിച്ചത്.
വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപകടത്തിൽ ഭാനുപ്രിയയ്‌ക്കൊപ്പമുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഭരത്തിനെയും പാറക്കെട്ടിൽ നിന്ന് രക്ഷപ്പെടുത്തി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




