കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപത് പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പ്രതികൾക്കെതിരെയുള്ളത് ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു. കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയ വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യം അനുവദിച്ചുകൊണ്ട് കോടതി നിർദേശിച്ച വ്യവസ്ഥകൾ പ്രതികൾ പാലിക്കണമെന്നും ഉത്തരവിട്ടു.


