Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പരീക്ഷാ ക്രമക്കേട്; എസ്‌ഐടി അന്വേഷണത്തോട് സഹകരിക്കാതെ PSC

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണവുമായി പൂർണമായി സഹകരിക്കാതെ പി.എസ്.സി. പരീക്ഷാ വിഭാഗത്തിലെ പ്രധാന കമ്പ്യൂട്ടർ അന്വേഷണ സംഘത്തിന് കൈമാറാനാകില്ലെന്നാണ് പി.എസ്.സിയുടെ നിലപാട്.

കേസിലെ പ്രധാന തെളിവായ കമ്പ്യൂട്ടർ പരിശോധനയ്ക്കായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കത്ത് നൽകിയിരുന്നു. എന്നാൽ പരീക്ഷാ നടപടികൾ നിയന്ത്രിക്കാൻ ഈ കമ്പ്യൂട്ടർ അനിവാര്യമാണെന്നാണ് പി.എസ്.സി വിശദീകരിക്കുന്നത്. വിഷയത്തിൽ എസ്‌ഐടി നിയമോപദേശം തേടിയിരിക്കുകയാണ്.

ഇതിനിടെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം 100 കടന്നു. ലഭിച്ച എല്ലാ പരാതികളിലും എസ്‌ഐടി മൊഴി രേഖപ്പെടുത്തി. കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം തുടരുകയാണ്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് പ്രധാന തസ്തികകളിലേക്കുള്ള പൊതുപ്രാഥമിക പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പത്ത് ചോദ്യങ്ങളുടെ മാർക്ക് പരിശോധിക്കാതെയാണ് പി.എസ്.സി ഫലം പ്രസിദ്ധീകരിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പെർസ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്. ഇവയുടെ അടിസ്ഥാന ശമ്പളം ഏകദേശം 1.25 ലക്ഷം രൂപയാണ്.

മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ. ശ്യാം കൃഷ്ണൻ ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്ക് മാർക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പി.എസ്.സി നടത്തിയ പരിശോധനയിൽ 228 പേരുടെ ഉത്തരക്കടലാസുകളിലും ഈ ചോദ്യങ്ങൾ വിലയിരുത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് സംഭവം വലിയ വിവാദമായത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer