Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓണം കളറാക്കാൻ 112 സ്പെഷ്യൽ ട്രെയിനുകൾ; ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി ദക്ഷിണ റെയിൽവേയും മറ്റ് റെയിൽവേ സോണുകളും ചേർന്ന് 112 ഓണം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയുള്ള സമയത്താണ് ഈ ട്രെയിനുകൾ ഓടുക. മറുനാടൻ മലയാളികൾക്കും വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരികൾക്കും നാട്ടിലേക്ക് എളുപ്പത്തിൽ എത്താൻ സൗകര്യമൊരുക്കുന്നതിനാണ് ദക്ഷിണ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയുമായി ചേർന്ന് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പ്രധാന ട്രെയിനുകളും സർവീസ് ദിവസങ്ങളും

  1. ചെന്നൈ – കേരള റൂട്ട്

06119/06120 ചെന്നൈ സെൻട്രൽ – കൊല്ലം – ചെന്നൈ സെൻട്രൽ (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ (ആരക്കോണം, പാലക്കാട്, തൃശ്ശൂർ, കോട്ടയം വഴി).

06117/06118 ചെന്നൈ സെൻട്രൽ – കൊല്ലം – ചെന്നൈ സെൻട്രൽ (വ്യാഴം, ശനി/വെള്ളി, ഞായർ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 6 വരെ 7 ട്രിപ്പുകൾ വീതം.

06110/06109 തിരുവനന്തപുരം – താമ്പരം – തിരുവനന്തപുരം (ബുധൻ/വ്യാഴം): പുനലൂർ, ചെങ്കോട്ട, മധുര വഴി.

06126/06125 മംഗളൂരു – ചെന്നൈ എഗ്‌മോർ – മംഗളൂരു (തിങ്കൾ/ചൊവ്വ): പാലക്കാട്, ഈറോഡ് വഴി.

  1. ബംഗളൂരു / മൈസൂരു – കേരള റൂട്ട്

06555/06556 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (വെള്ളി/ഞായർ): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെ.

06523/06524 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (തിങ്കൾ/ചൊവ്വ): ഓഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 1 വരെ.

06547/06548 എസ്.എം.വി.ടി ബംഗളൂരു – തിരുവനന്തപുരം നോർത്ത് (ബുധൻ/വ്യാഴം): ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 3 വരെ.

06147/06148 എറണാകുളം – എസ്.എം.വി.ടി ബംഗളൂരു (ഞായർ/തിങ്കൾ): ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 7 വരെ.

06227/06228, 06229/06230 മൈസൂരു – കണ്ണൂർ – ബാംഗ്ലൂർ കന്റോൺമെന്റ്: ഓഗസ്റ്റ് 25, 29 തീയതികളിൽ പ്രത്യേക സർവീസ്.

  1. ഹൈദരാബാദ് / സിക്കന്ദരാബാദ് – കേരള റൂട്ട്

07193/07194 ഹൈദരാബാദ് – കൊല്ലം – ഹൈദരാബാദ് (ശനി/തിങ്കൾ): ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 7 വരെ.

07195/07196 ചെർലാപ്പള്ളി – കൊല്ലം – ചെർലാപ്പള്ളി (വെള്ളി/ശനി): ഓഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 5 വരെ.

07097/07098 ഹൈദരാബാദ് – മംഗളൂരു സെൻട്രൽ (ബുധൻ/വ്യാഴം): കണ്ണൂർ, ഷൊർണൂർ വഴി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer