Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് വിദ്യാർഥിയെ മർദിച്ചെന്ന പരാതി; അധ്യാപകന് സസ്‌പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തൃക്കടീരി പി.ടി.എം. ഹയർ സെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ ആരോപണവിധേയനായ അധ്യാപകൻ നൗഷാദിനെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് സ്കൂൾ മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.

ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർഥിയുടെ മുഖത്തടിച്ചെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർഥിയെ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. സ്കൂളിലേക്ക് മാർച്ച് നടത്തി. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം നിയമനടപടികൾ സ്വീകരിക്കുമെന്ന് ചെർപ്പുളശ്ശേരി പൊലീസ് അറിയിച്ചു.

അധ്യാപകൻ മുമ്പും വിദ്യാർഥികളോട് മോശമായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് പരാതിക്കാരനായ വിദ്യാർഥി ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix