Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം; പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കാസർഗോഡ് സ്കൂൾ ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി മന്ത്രി എൻ. ഷംസുദ്ദീൻ. സംഭവത്തിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം.

നേരത്തെ ചോദ്യാവലി വിവാദത്തിൽ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരോട് റിപ്പോർട്ട് തേടിയിരുന്നു. കാസർഗോഡ്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ എഇഒമാരോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരുന്നു.

വി.ഡി. സവർക്കറുമായി ബന്ധപ്പെട്ട ചോദ്യവും ഉത്തരവും ക്വിസ് ചോദ്യാവലിയിൽ ഉൾപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷന്റെ ചുമതലയുള്ള അധ്യാപകരാണ് ചോദ്യാവലി തയ്യാറാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം.

മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഉപജില്ലകളിലെ സ്കൂളുകൾക്കായി വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദമായത്. ‘ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര്?’ എന്ന ചോദ്യത്തിന് ‘വി.ഡി. സവർക്കർ’ എന്ന ഉത്തരമാണ് നൽകിയിരുന്നത്.

എൽ.പി. വിദ്യാർഥികൾക്കായി തയ്യാറാക്കിയ ‘ഫ്രീഡം ക്വിസ്’ ചോദ്യാവലിയിലാണ് വിവാദമായ ചോദ്യം ഉൾപ്പെട്ടത്. മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയത്. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയിരുന്നത്.

ചോദ്യാവലി തയ്യാറാക്കുന്നതിന് ഉപജില്ലാതലത്തിൽ പ്രത്യേകമായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് കാസർഗോഡ് ഡിഡിഇ നേരത്തെ അറിയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix