കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ ഉണ്ടായ സംഘർഷത്തിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഒരു പെൺകുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി. സംഭവത്തിൽ ശ്രീജിത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




