Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ലൈംഗികാതിക്രമകേസ്; പരാതികൾ ആസൂത്രിതവും കെട്ടിച്ചമച്ചതുമെന്ന് ഡൽഹി കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമക്കേസിൽ കുറ്റവിമുക്തനാക്കിയ ഡൽഹി കോടതിയുടെ വിധിയിലെ നിർണായക പരാമർശങ്ങൾ പുറത്ത്. ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമാണെന്നും ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചനയുണ്ടെന്നുമാണ് കോടതി നിരീക്ഷിച്ചത്.

ആറ് വനിതാ ഗുസ്തിതാരങ്ങൾ നൽകിയ പരാതികൾ വിശ്വസനീയമല്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ആസൂത്രണം ചെയ്തതാണെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അശ്വിനി പൻവാർ ചൂണ്ടിക്കാട്ടി. ആരോപണങ്ങൾ മുൻകൂട്ടി തയ്യാറാക്കിയതും കൃത്യമായി ആസൂത്രണം ചെയ്തതുമാണെന്നും കോടതി വിലയിരുത്തി.

ഹരിയാനയിലെ റോഹ്തക്കിലുള്ള മഹാദേവ് അക്കാദമിയിലെ പരിശീലകരുടെയും ഒരു വനിതാ താരത്തിന്റെയും പുരുഷ താരത്തിന്റെയും പ്രേരണയിലാണ് ആരോപണങ്ങൾ ഉന്നയിച്ചതെന്നും വിധിയിൽ പറയുന്നു. പരാതികൾ നൽകുന്നതിലുണ്ടായ കാലതാമസവും ആരോപണങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്ന് കോടതി നിരീക്ഷിച്ചു.

ഗുസ്തിതാരങ്ങൾ നൽകിയ പരാതികൾ സമാനമായ രീതിയിലുള്ള ‘ടെയ്ലർ മെയ്ഡ്’ പരാതികളാണെന്നും കോടതി വിശേഷിപ്പിച്ചു. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയ്ക്ക് സമാനമായാണ് പരാതികൾ സമർപ്പിച്ചതെന്നും വിധിയിൽ പരാമർശമുണ്ട്. ഒരു പുരുഷ ഗുസ്തി താരത്തിന്റെ സാന്നിധ്യത്തിലാണ് പല സാക്ഷികളും മൊഴി നൽകിയതെന്നും ഇത് അവർക്ക് കൃത്യമായ നിർദേശങ്ങൾ ലഭിച്ചിരുന്നുവെന്നതിന്റെ സൂചനയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അഞ്ച് പരാതിക്കാരിൽ രണ്ടുപേർ പിന്നീട് മൊഴി തിരുത്തി കൂറുമാറിയതും പ്രോസിക്യൂഷൻ കേസിനെ കാര്യമായി ബാധിച്ചതായി കോടതി വ്യക്തമാക്കി. മറ്റുള്ളവരുടെ സമ്മർദത്തെ തുടർന്നാണ് ബ്രിജ് ഭൂഷണെതിരെ മൊഴി നൽകാൻ നിർബന്ധിതരായതെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു.

പീഡനം നടന്നതായി ആരോപിക്കപ്പെട്ട സ്ഥലങ്ങളിൽ സംഭവസമയത്ത് വലിയ ജനക്കൂട്ടം ഉണ്ടായിരുന്നുവെന്നതും പ്രോസിക്യൂഷൻ വാദത്തിലെ നിരവധി വൈരുധ്യങ്ങളും കേസിന്റെ വിശ്വാസ്യതയെ ബാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix